കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിസാന്ദ്രമായി

കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ തിരുനാള്‍ ദിവ്യബലി, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് ഊക്കന്‍ കാര്‍മികനായി. ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം നിരവധി വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം നടന്നു. ബാന്‍ഡ് വാദ്യവും അരങ്ങേറി. നേര്‍ച്ച ഭക്ഷണത്തില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കാളികളായി. ആഘോഷങ്ങള്‍ക്ക് വികാരി ഫാദര്‍ ഷാജി കൊച്ചുപുരയ്ക്കല്‍, കൈകാരന്മാരായ സെബി താണിക്കല്‍, വി.കെ. ബാബു, കെ.പി. പോളി, സി.കെ. ഡേവിസ്, പി.ആര്‍.ഒ ബിജു അന്തിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT