ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഒമ്പത് ദിവസത്തെ ഉത്സവത്തിന് തുടക്കമായി. ഫെബ്രുവരി 20 ന് ആറാട്ട്, ദേശപ്പൂരം എന്നിവയോടെ സമാപിക്കും. വ്യാഴാഴ്ച ഉത്സവത്തിന്റെ ആദ്യ ചടങ്ങുകളായ പ്രാസാദ ശുദ്ധി, വാസ്തു ബലി, അസ്ത്രകലശം, ആചാര്യ വരണം എന്നിവ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലേയും വൈകുന്നേരവും വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 15 ന് രാത്രി 8 നാണ് ഉത്സവം കൊടികയറ്റം. 18 ന് രാവിലെ 9 മണിക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ ഉത്സവ ബലിനടക്കും. 19 ന് വൈകീട്ട് 7ന് പള്ളിവേട്ടയും ഉണ്ടാകും. 20 ന് അയ്യപ്പന് കാവ് ശാസ്താ ക്ഷേത്രം ആറാട്ടു കടവില്‍ രാവിലെ 9 ന് നടക്കുന്ന ആറാട്ട്, വൈകീട്ടു നടക്കുന്ന ദേശപ്പൂരം എന്നിവയോടെ ഉത്സവം സമാപിക്കും.തന്ത്രിമാരായ മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന് നമ്പൂതിരി, അരുണ്‍ നമ്പൂതിരി, അഗ്നി ശര്‍മന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികരാകും.12 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് ‘നാട്ടരങ്ങ്’ എന്നു പേരിട്ട കലാ പരിപാടികളും 16-ാം തിയതി വൈകീട്ട് ഗാനമേളയും അരങ്ങേറും



