മന്നലാംകുന്ന് കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷിച്ചിരുന്ന ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി. എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ വി ജെ ഗീവര്‍ ആദ്യ ആമകുഞ്ഞിനെ കടയിലേക്ക് ഇറക്കി വിട്ടു ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് ഒന്നാം വാഡ് മെമ്പര്‍ ടി എ ആയിഷ, മന്ദലാംകുന്ന് ഗവണ്‍മെന്റ് ഫിഷറിസ് സ്‌കൂള്‍ പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്, കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് ഹംസ പാലക്കല്‍, സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റൈജോ ജോയ്, എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ് ബീറ്റ് ഓഫിവര്‍ പി ബി ഹനീഷ്, ഫോറസ്റ്റ് വാച്ചര്‍ കുഞ്ഞുമോന്‍, റസ്‌ക്യൂ വാച്ചര്‍ പി എച്ച് അഷറഫ്, കടലാമ സംരക്ഷണ വാച്ചര്‍ എ ബി കുമറു എന്നിവരും കടലാമ സമിതി അംഗങ്ങളും മന്നലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്‌കൂള്‍ കുട്ടികളും നാട്ടുകാരും പങ്കെടുത്തു. ഈ വര്‍ഷം ജനവരി ഒന്നിന് കിട്ടിയ 117 മുട്ടകളില്‍ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. വിന്‍ഷെയര്‍ ക്ലബ് അംഗം ഷിബില്‍ ശുകൂര്‍ നന്ദി പറഞ്ഞു.



