ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും സംയുക്ത തിരുന്നാളാണ് ഇടവക വിശ്വാസികള്‍ ആഘോഷിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയും പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നൊവേനയും കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് ,വള എന്നിവയുടെ വെഞ്ചിരിപ്പും വിശുദ്ധരുടെ രൂപം എഴുന്നെള്ളിപ്പും നടക്കും വൈകീട്ട് തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം 6.30 ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫാ.ഷെല്‍ബിന്‍ മാണിക്യത്താന്‍ നിര്‍വ്വഹിക്കും. രാത്രി വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ്, വളഎഴുന്നെള്ളിപ്പുകളുടെ സമാപനവും തുടര്‍ന്ന് സംയുക്ത ബാന്റ് വാദ്യവും അരങ്ങേറും.