കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ വലയ്ക്കുന്നു

കടപ്പുറം പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആരോഗ്യ കേന്ദ്രമായ കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ വലയ്ക്കുന്നു. നൂറുകണക്കിന് മത്സ്യ തൊഴിലാളികളുടേയും കര്‍ഷക തൊഴിലാളികളുടേയും ഏക ആശ്രയമാണ് കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം.കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി കൂടുതല്‍ സ്റ്റാഫുകളെയും ഡോക്ടര്‍മാരെയും നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി മുസ്താഖ് അലി പറഞ്ഞു.

ADVERTISEMENT