ആന്റുമാസ്റ്ററെ ദേശം ആദരിച്ചു

തലമുറകള്‍ക്ക് മാതൃഭാഷയുടെ മാധൂര്യം പകര്‍ന്ന ആന്റുമാസ്റ്ററെ ദേശം ആദരിച്ചു. ആദരം മാതൃഭാഷയ്ക്കും ആന്റു മാഷിനും എന്ന പേരില്‍ മലയാളമഹോത്സവം, ഭാഷാഭിമാന- അക്ഷരമാല, ശില്പസമര്‍പ്പണം, പുസ്തക പ്രകാശനം, മലയാള തിലക സാക്ഷ്യ പത്ര വിതരണം തുടങ്ങിയ പരിപാടികളോടെയാണ് ആദര ചടങ്ങ് സംഘടിപ്പിച്ചത്. ആദര സദസ്സ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.പി .സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി അഡ്വ. ടി.എസ് ഉല്ലാസ്ബാബു ആമുഖഭാഷണം നിര്‍വഹിച്ചു. ഫാ. വര്‍ഗീസ് പാലത്തിങ്കല്‍ പ്രശസ്തി ഫലകം സമ്മാനിച്ചു. സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ.വാസു, ഡോ. ജോഷി തോമസ്, സാജന്‍ കെ എച്ച്, ഡോ. എ.എം. റീന , പി. ഡി.പ്രകാശ്ബാബു, എന്‍.ഹരീന്ദ്രന്‍, കെ. ജയഭൂഷണ്‍, വി.സജീഷ് ചന്ദ്രന്‍, പി.ഉഷ , കെ.എസ് കവിത, വല്ലച്ചിറ രാമചന്ദ്രന്‍, പി.എ. ബഷീര്‍ പി.ജെ. സ്‌റ്റൈജു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT