സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക ദേവാലയത്തിലെ ഊട്ടു തിരുന്നാള്‍ ഭക്തിനിര്‍ഭരമായി

കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക ദേവാലയത്തിലെ ഊട്ടു തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.രാവിലെ 6.30 ന് ഇടവക വികാരി ഫാ. ജെയ്‌സന്‍ മാറോക്കി കാര്‍മ്മികനായ ദിവ്യബലിക്കു ശേഷം 9.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന നടന്നു. കപ്പുച്ചിന്‍ വൈദീകനായഫാ. റോജര്‍ വാഴപ്പിള്ളി മുഖ്യകാര്‍മ്മികനായി. ചെമ്മണ്ണൂര്‍ ഇടവക വികാരി ഫാ.ഗ്ലാഡ്‌റിന്‍ വട്ടക്കുഴി തിരുന്നാള്‍ സന്ദേശം നല്‍കി. ശേഷം പാരിഷ് ഹാളില്‍ നടന്ന ഊട്ടുസദ്യയില്‍ 2000 ത്തിലധികം പേര്‍ പങ്കെടുത്തു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക്
കണ്‍വീനര്‍ എ.ജെ ജോണ്‍സണ്‍, ജോയിന്റ് കണ്‍വീനര്‍ ജിന്റോ വിന്‍സന്റ്, ട്രഷറര്‍ കെ വി ജോയ്, കേന്ദ്രസമിതി സെക്രട്ടറി സാബു തരകന്‍, കേന്ദ്ര സമിതി ട്രഷറര്‍ ഷാജന്‍ മാറോക്കി, കൈക്കാരന്മാരായ അല്‍ഫോണ്‍സ് മുട്ടത്ത്, ജോഷി വര്‍ഗീസ്, കെ.വി. ജോയ്, എം.കെ.റെജി തുടങ്ങിയവര്‍ നേതൃത്വം നല്കി.

 

ADVERTISEMENT