പറയ്ക്കാട് കലാദിപം വായനശാല വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന പരിശീലന ക്യാമ്പും, ബാലവേദി രൂപീകരണവും സംഘടിപ്പിച്ചു

 

പറയ്ക്കാട് കലാദിപം വായനശാലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന പരിശീലന ക്യാമ്പും, ബാലവേദി രൂപീകരണവും സംഘടിപ്പിച്ചു. വായനശാലയില്‍ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.ജി.സുബിദാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് രേഖ സുബ്രഹ്‌മണ്യന്‍ അധ്യക്ഷയായി. ചിത്രകലാ അദ്ധ്യാപകന്‍ എം.കെ.സുബിത്ത് ക്യാമ്പിന് നേതൃത്വം നല്‍കി. സെക്രട്ടറി പി.എസ്.സുഷീര്‍, വി.പി.വിശ്വനാഥന്‍, ടി.കെ.മുരളി, ജയമോഹനന്‍, വി.യു.ചന്ദ്രന്‍ , സതി സുഗുണന്‍, ആദിശങ്കര്‍, പ്രീന പ്രദീപ് എന്നിവര്‍ സംസാരിച്ചു ക്യാമ്പില്‍ 40ല്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ADVERTISEMENT