നിര്‍മാണം പൂര്‍ത്തിയായ ചിറ്റാട്ടുകര താമരപ്പിള്ളി റോഡിലെ കലുങ്കിന് സമീപം റോഡിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ട നിലയില്‍. ഒരു മാസം മുന്‍പ് ടാറിങ്ങ് പൂര്‍ത്തീകരിച്ച താമരപ്പിള്ളി – ചൊവ്വല്ലൂര്‍പടി റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ വിള്ളലും ഗര്‍ത്തവും രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അധികൃതര്‍ക്ക് പരാതി നല്കി.