പാറന്നൂര്‍ കുരുത്തിച്ചാല്‍ റോഡിലേക്ക് തിരിയുന്ന ഭാഗം ക്വാറി വേസ്റ്റ് ഉപയോഗിച്ച് ഉയര്‍ത്തി

തൃശ്ശൂര്‍ കുന്നംകുളം സംസ്ഥാനപാതയില്‍ നിന്ന് പാറന്നൂര്‍ കുരുത്തിച്ചാല്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ക്വാറി വേസ്റ്റ് ഉപയോഗിച്ച് ഉയര്‍ത്തി.
തൃശൂര്‍ – കുന്നംകുളം പാതയുടെ നിര്‍മ്മാണത്തെ തുടര്‍ന്ന് റോഡ് ഉയര്‍ന്നതോടെ പാറന്നൂര്‍ ഭാഗത്തേക്ക് തിരിയുന്ന ഭാഗം
താഴ്ച്ചയായതിനാല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവായിരുന്നു. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിന്റെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തുകയും മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് മൂന്നാം വാര്‍ഡ് കമ്മിറ്റി നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ക്വാറിവേസ്റ്റ് ഉപയോഗിച്ച് റോഡിന്റെ ഉയര വ്യത്യാസം പരിഹരിച്ചതെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

ADVERTISEMENT