കുന്നംകുളം ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിന മത്സരങ്ങള്‍ക്ക് തുടക്കമായി

കുന്നംകുളം ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിന മത്സരങ്ങള്‍ക്ക് തുടക്കമായി. പത്ത് വേദികളിലായാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, ഒപ്പന, നാടകം, മൂകാഭിനയം, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.കലോത്സവത്തിലെ കളര്‍ഫുള്‍ ഇനങ്ങള്‍ അരങ്ങേറുന്ന ഇന്ന് സദസും കാണികളെ കൊണ്ട് നിറയും. രാവിലെ 9.30 ഓടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. നാളെയാണ് കലോത്സവം സമാപിക്കുക. കലോത്സവം മൂന്നാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും പന്നിത്തടം കോണ്‍കോഡ് സ്‌കൂള്‍ രണ്ടാം സ്ഥാനത്തുമാണ്.

ADVERTISEMENT