പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 149-ാം മധ്യസ്ഥ തിരുന്നാളിനോടനുബന്ധിച്ച് തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ തിരുനാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഡോ.ആന്റണി ചെമ്പകശ്ശേരി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. തെക്ക് ഭാഗം വെടിക്കെട്ടുകമ്മിറ്റി പ്രസിഡണ്ട് കെ.എഫ്.ലാന്‍സന്‍ അദ്ധ്യക്ഷനായി. തിരുമുറ്റമേളം മെഗാ ഫ്യൂഷന്‍ കണ്‍വീനര്‍ ജിന്‍ വര്‍ഗീസ്, സെക്രട്ടറി ജോണ്‍ ബെന്നിസ്, ട്രഷറര്‍ ജില്‍സ് പാവറട്ടി, ലിജോ പീറ്റര്‍, എ ജെ ജോയ്, സി ജെ ഫ്രാന്‍സിസ്, ഒ വി ജോസ്, ടി.ഐ. സൈമണ്‍, വിജു മേലിട്ട്, വി വി ജോര്‍ജ് , ട്രസ്റ്റി വി.ജെ വിന്‍സെന്റ്, തീര്‍ത്ഥകേന്ദ്രം പി. ആര്‍. ഒ. റാഫി നീലങ്കാവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.