29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ആല്‍ക്കല്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍ ആല്‍ക്കല്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍ തമ്പുരാന്‍പടി ആല്‍ക്കല്‍ ബ്രഹ്‌മരാക്ഷസന്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാലടി കണ്ടനകം കൊട്ടരപ്പാട്ട് 43 വയസ്സുള്ള സജീഷിനെയാണ് എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 38 മോഷണ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 25ന് ആണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും കുത്തി തുറന്ന് പണം കവര്‍ന്നത്.

ADVERTISEMENT
error: Content is protected !!