തീം സോങ്ങ് പ്രകാശനം നടത്തി

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ 87-ാം പ്രതിഷ്ഠാ തിരുനാളിന്റെ ഭാഗമായുള്ള തീം സോങ്ങിന്റെ പ്രകാശനം നടന്നു. ഫൊറോന ദേവാലയങ്കണത്തില്‍ സജ്ജമാക്കിയ തിരുന്നാള്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ.ഫ്രാന്‍സീസ് ആളൂര്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ എം.ജെ ജോഷിക്ക് നല്‍കി ക്കൊണ്ട് തീം സോങ്ങ് പുറത്തിറക്കി. പി സി സിജോ മാഷാണ് തീം സോങ്ങിന്റെ വരികള്‍ എഴുതി ഈണം നല്‍കിയത്. ജോസി അറക്കല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

ADVERTISEMENT