തെരുവുനായ ആക്രമണത്തില്‍ പത്തുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

കേച്ചേരിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പത്തുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണലി പാല്‍ സൊസെറ്റിയ്ക്കു സമീപം കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. മണലി തെങ്ങ് സ്വദേശി വാചാട്ടുപറമ്പ് വീട്ടില്‍ ഷാലിമാര്‍ (44) മണലി സ്വദേശി തെക്കുപുറത്ത് വീട്ടില്‍ ഷെഫീക്ക് (59) ഷെഫീക്കിന്റെ മകന്‍ 10 വയസ്സുള്ള യഹിയ എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT