തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെട്ടിട്ടും എം.ആര്‍ അജിത് കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യലംഘനമാണെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ എ.ഡി.ജി.പി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ല. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ റവന്യൂമന്ത്രി കെ. രാജന്‍ വിളിച്ചിട്ടും അജിത് കുമാര്‍ ഫോണെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ഡി.ജി.പിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവച്ചുവെന്നാണ് ഡി.ജി.പിയായിരുന്ന ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ റിപ്പോര്‍ട്ട്. പൂരം കലങ്ങിയതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായിരുന്നു എ.ഡി.ജി.പിയുടെ ഔദ്യോഗിക വീഴ്ചയില്‍ ഡി.ജി.പി അന്വേഷണം നടത്തിയത്.