പൂരച്ചൂട് ; തെക്കേഗോപുര വാതില്‍ തുറന്നു പൂര വിളംബരം നടത്തി

ആയിരങ്ങളെ സാക്ഷിയാക്കി തെക്കേഗോപുര വാതില്‍ തുറന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ പൂര വിളംബരം നടത്തി. ഇതോടെ പൂരച്ചടങ്ങുകള്‍ക്കു തുടക്കമായി. നാളെയാണ് തൃശൂര്‍ പൂരം. രാവിലെ ഏഴര മുതല്‍ ഘടക പൂരങ്ങളുടെ വരവ് തുടങ്ങും.
11.30നു ബ്രഹ്‌മസ്വം മഠത്തിനു മുന്നില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവു പഞ്ചവാദ്യം. 2.30നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളില്‍ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നു കുടമാറ്റം നടക്കും. പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. മറ്റന്നാള്‍ രാവിലെ പകല്‍പൂരത്തിനും വെടിക്കെട്ടിനും ശേഷം ഉപചാരം ചൊല്ലിപ്പിരിയും.

ADVERTISEMENT