വഴിയരികില്‍ അജൈവ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞു; 7000 രുപ പിഴ

കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂര്‍ പള്ളിക്ക് സമീപം വഴിയരികില്‍ അജൈവ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ ആശാരി കടവ്, പുളിഞ്ചോട് -ആലുവ സ്വദേശിക്ക് 7000 രുപ പിഴ ചുമത്തി. മാലിന്യം വലിച്ചെറിഞ്ഞ വിവരം വാര്‍ഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗം അറിയച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി മാലിന്യം പരിശോധിച്ചതില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആലുവ സ്വദേശിയെ കണ്ടെത്തിത്. ഗുരുവായൂര്‍ പോകുന്ന വഴി മാലിന്യം വലിച്ചെറിഞ്ഞതാണെന്ന് ഇയാള്‍ പറഞ്ഞു. വഴിയരികിലെ മാലിന്യം ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ എടുത്ത് മാറ്റി. അന്വേഷണ റിപ്പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ് ജോസഫ് നല്‍കി.പരിശോധനക്ക് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് വിനീത ഫിനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, ടി .എസ്.ശരത് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT