ടോഡി വര്‍ക്കേഴ്‌സ് യൂണിയന്‍ ചാവക്കാട് റേഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു

കള്ള് വ്യവസായ വികസന ബോര്‍ഡിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ധനസഹായം അനുവദിക്കണമെന്നും ടോഡി വര്‍ക്കേഴ്‌സ് യൂണിയന്‍ ചാവക്കാട് റേഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് സി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ, സി.പി.എം. ചാവക്കാട് എരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, മണലൂര്‍ എരിയ സെക്രട്ടറി പി.എം. രമേശന്‍, ജ്യോതിലാല്‍ വാടാനപ്പിള്ളി, കെ.എസ്. പ്രമോദ്, എ.എസ്. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT