പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ ദീപാവലിദിനം ആഘോഷിച്ചു

ദീപാവലി ദിനത്തില്‍ ദീപം തെളിയിച്ച് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ. ഗുരുവായൂര്‍ മജ്ഞുളാല്‍ പരിസരത്ത് ഇന്ത്യയുടെ ഭൂപടം തീര്‍ത്ത് ചുറ്റും ചിരാതുകള്‍ പ്രകാശിപ്പിച്ച് നന്മ നിറഞ്ഞ നല്ല നാളെ തീര്‍ക്കാം എന്ന് പ്രതിജ്ഞയെടുത്ത് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ ദീപാവലിദിനം ആഘോഷിച്ചു. കൂട്ടായ്മ മുതിര്‍ന്ന അംഗവും റിട്ട. എയര്‍ഫോഴ്‌സ്ഉന്നത ഉദ്യോഗസ്ഥനുമായ ശ്രീധരന്‍ മാമ്പുഴ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനില്‍ കല്ലാറ്റ് അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT