ഉദ്യോഗാര്‍ത്ഥികള്‍ക്കായി പരിശീലന ക്ലാസ് നടത്തി

ഏപ്രില്‍ 26ന് നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കെ.ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്ന പരിശീലനം, നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ലൈഫ് സ്‌കില്‍ ട്രെയിനറും കരിയര്‍ വിദഗ്ധനുമായ ജോയ് ചീരന്‍ ക്ലാസെടുത്തു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.എം.ഷഫീര്‍, ഡി.ആര്‍.പി. ശ്യംകുമാര്‍, എം.യു.എല്‍.എം. മാനേജര്‍ വി.എസ് ദീപ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT