പെയ്ന്‍  ആൻഡ് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം 2024-2025 പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. സെക്യുലര്‍ ഹാളില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂടി ചെയര്‍മാര്‍ അനീഷ്മ ഷനോജ് അധ്യക്ഷയായിരുന്നു.
സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ അക്ബര്‍ അലി വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം നല്‍കി. വികസന സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷെഫീര്‍, ക്ഷേമ കാര്യം സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷൈലജ സുധന്‍, പൊതുമരാമത്ത് സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സോണി വര്‍ഗീസ്, സനല്‍ എന്‍ ഡി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT