ചേറ്റുവയില്‍ ആംബുലന്‍സിന്റെ മറവില്‍ ലഹരി കച്ചവടം നടത്തുന്ന രണ്ടു പേര്‍ എംഡിഎംഎ യുമായി പോലീസ് പിടിയില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാടാനപ്പളളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചേറ്റുവ പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ നിന്ന് എം.ഡി.എം.എയുമായി രണ്ടു പേരെ പിടികൂടിയത്. ചേറ്റുവ സ്വദേശി പുത്തന്‍ പീടികയില്‍ നസറുദ്ദീന്‍, ചാവക്കാട് സ്വദേശി അഫ്‌സാദ് എന്നിവരാണ് പിടിയിലായത്. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലന്‍സില്‍ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.