‘ബഡ്‌സ് ഓഫ് ഫരീഷ്റ്റ’ ദ്വിദിന സവഹാസ ക്യാമ്പ് സമാപിച്ചു

സമഗ്ര കേരളയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് ബി.ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കും, ശയ്യാവലംബരായ കുട്ടികള്‍ക്കുമായി നടത്തിയ ‘ബഡ്‌സ് ഓഫ് ഫരീഷ്റ്റ’ ദ്വിദിന സവഹാസ ക്യാമ്പ് സമാപിച്ചു. ഗുരുവായൂര്‍ ഹോം സ്റ്റേയില്‍ വെച്ച് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മനാഫ് എം ന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ എച്ച് അക്ബര്‍ നിര്‍വഹിച്ചു. ഗുരുവായൂര്‍ എ സി പി പ്രേമാാനന്ദ കൃഷ്ണന്‍ വിശിഷ്ടാതിഥിയായി. ചാവക്കാട് ബി ആര്‍ സി ബിപി സി സംഗീത എം ടി സ്വാഗതം പറഞ്ഞു
ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട്, ഗുരുവായൂര്‍ ഹോം മാനേജര്‍ ഷാജന്‍ പി ടി എന്നിവര്‍ സംസാരിച്ചു. സരിത കെ സി നന്ദി പറഞ്ഞു. ചാവക്കാട് ബി.ആര്‍.സി പരിധിയിലുള്ള വിവിധ സ്‌ക്കൂളിലെ 28 കുട്ടികളും അവരുടെ രക്ഷിതാക്കളും, ചാവക്കാട് ബി ആര്‍ സി യിലെ സ്റ്റാഫുകളും പരിപാടിയില്‍ പങ്കെടുത്തു.

 

ADVERTISEMENT