നിയന്ത്രണം വിട്ട കാര്‍ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം രണ്ട് പേര്‍ക്ക് പരിക്ക്

കേച്ചേരിയില്‍ ആയമുക്കില്‍ നിയന്ത്രണം വിട്ട കാര്‍, മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം യാത്രികരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുന്നയൂര്‍ക്കുളം സ്വദേശി ചെറുവത്തികുളങ്ങര വീട്ടില്‍ നൗഫലിന്റെ മാതാവ് ബീവാത്തു (60) ഭാര്യ സുജിന (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ചരാവിലെ 9 മണിയോടെയായിരുന്നു അപകടം. കേച്ചേരി ഭാഗത്ത് നിന്നും ആയമുക്ക് ഭാഗത്തേക്ക് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് ആയമുക്ക് സെന്ററിന് സമീപം മതിലിലും സര്‍വ്വീസ് വയറിന് സ്റ്റേ കൊടുത്തിട്ടുള്ള പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ സ്വകാര്യ വ്യക്തിയുടെ മതിലും, ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. പരിക്കേറ്റ സുജിനയെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരും, ബീവാത്തുവിനെ സ്വകാര്യ വാഹനത്തിലും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT