പാലക്കാട് പിഷാരടി, കണ്ണൂരും കോന്നിയും ഒഴിച്ചിട്ടു; കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്

55 സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. കോണ്‍ഗ്രസില്‍ നിന്നു പുറത്തായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎല്‍എമാരെല്ലാം മത്സരത്തിനുണ്ട്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്റെ പേര് തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.

കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), വി.ടി.ബല്‍റാം (തൃത്താല), ടി.എന്‍.പ്രതാപന്‍ (മണലൂര്‍), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ബിന്ദു കൃഷ്ണ (കൊല്ലം), കെ.പ്രവീണ്‍ കുമാര്‍ (കൊയിലാണ്ടി), ഒ.ജെ.ജനീഷ് (കൊടുങ്ങല്ലൂര്‍), കെ.സി.സുബ്രഹ്‌മണ്യന്‍ (തരൂര്‍), കെ.പി.നൗഷാദ് അലി (പൊന്നാനി), സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), അയിഷ പോറ്റി (കൊട്ടാരക്കര), ഐ.സി. ബാലകൃഷ്ണന്‍ (ബത്തേരി), കെ.എം. അഭിജിത്ത് (നാദാപുരം), കെ. ജയന്ത് (കോഴിക്കോട് നോര്‍ത്ത്), സണ്ണി ജോസഫ് (പേരാവൂര്‍), സജീവ് ജോസഫ് (ഇരിക്കൂര്‍), ഐ.സി. ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), ടി. സിദ്ദിഖ് (കല്‍പറ്റ), എ.പി. അനില്‍കുമാര്‍ (വണ്ടൂര്‍), ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍), സനീഷ് കുമാര്‍ ജോസഫ് (ചാലക്കുടി), റോജി എം. ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ), വി.ഡി സതീശന്‍ (പറവൂര്‍), ടി.ജെ വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴല്‍നാടന്‍ (മൂവാറ്റുപുഴ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), സി.ആര്‍. മഹേഷ് (കരുനാഗപ്പള്ളി), പി.സി വിഷ്ണുനാഥ് (കുണ്ടറ), എം. വിന്‍സന്റ് (കോവളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്),വിദ്യാ ബാലകൃഷ്ണന്‍ (എലത്തൂര്‍). രമേശ് പിഷാരടി (പാലക്കാട്)

ADVERTISEMENT