കണ്ടാണശ്ശേരി ഗ്രാമീണ വായനശാലലോ സമിതിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 15 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ സംഘടിപ്പിച്ചു. കെ.എസ് ശിവദാസന്‍ കെ എസ് സുമേഷ്. വി.വി മണികണ്ഠന്‍ മെമ്മോറിയല്‍, സാവിത്രി രാമകൃഷ്ണന്‍ വിന്നേഴ്‌സ് ട്രോഫിയ്ക്കും ക്യാഷ് പ്രൈസിനും മാജിക്ക് ടെക്, വെഡിംഗ് കമ്പനി റണ്ണേഴ്‌സ് ട്രോഫിയ്ക്കും, ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഗുരുവായൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.പ്രേമാനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡണ്ട് സി.സി.ബിജു അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി.പ്രമോദ് കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എസ്.ധനന്‍, പഞ്ചായത്തംഗം ഷീബ ചന്ദ്രന്‍, കലാ സമിതി സെക്രട്ടറി പി.ആര്‍. ബൈജു, വായന ശാല പ്രസിഡണ്ട് എന്‍.കെ. ബാലകൃഷ്ണന്‍ സെക്രട്ടറി വി.ഡി. ബിജു എന്നിവര്‍ സംസാരിച്ചു.