ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്തു

കടപ്പുറം പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്തു. യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിര്‍വഹിച്ചു. വൈസ് പ്രസഡന്റ് കാഞ്ചന മൂക്കന്‍ അധ്യക്ഷനായി. പഞ്ചായത്ത് ഡിജിറ്റല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുഭ ജയന്‍, മെമ്പര്‍മാരായ എ.വി അബ്ദുല്‍ ഗഫൂര്‍, സമീറ ഷരീഫ്, റാഹില വഹാബ്, മുഹമ്മദ് നാസിഫ്, സെക്രട്ടറി ഇ.ടി.റാഫി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിനോജ്, ചിത്ര, ഹരിതകര്‍മ്മ സേന കോഡിനേറ്റര്‍ അമല്‍ജിത്ത്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 പേര്‍ക്കായി രണ്ട് യൂണിഫോം വീതമാണ് ചടങ്ങില്‍ നല്‍കിയത്.

ADVERTISEMENT