ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ സ്‌കൂട്ടറില്‍ എത്തിയ അജ്ഞാതന്‍ ഹോട്ടലിനു നേരെ ഗുണ്ടെറിഞ്ഞു. ചൊവ്വല്ലൂര്‍പടി സെന്ററിലെ ആദ്യലക്ഷ്മി ഹോട്ടലിന് നേരെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ ഗുണ്ടെറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ യുവാവ് ഗുണ്ട് കത്തിച്ച് എറിഞ്ഞ ശേഷം രക്ഷപ്പെട്ടു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി വരികയായിരുന്ന കുട്ടിയുടെ ദേഹത്ത് തട്ടിയ ഗുണ്ട് തെറിച്ച് പോയി. ഗുണ്ട് പൊട്ടിത്തെറിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി.



