സംസ്ഥാന സര്‍ക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി, ഓണത്തിന് ഒരു ലക്ഷം തൊഴില്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ‘ഉയരെ 2025’ പ്രാദേശിക തൊഴില്‍ മേള സംഘടിപ്പിച്ചു. നഗരസഭ എന്‍.വി. സോമന്‍ സ്മാരക ഹാളില്‍ ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബര്‍ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി. ജോതിഷ് കുമാര്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന സാലിം, അബ്ദുല്‍ റഷീദ്, അഡ്വ. എ വി മുഹമ്മദ് അന്‍വര്‍, ബുഷറ ലത്തീഫ്, പ്രസന്ന രണദിവേ, മുന്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എം.ആര്‍ രാധാകൃഷ്ണന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജീനാ രാജീവ്, വൈസ് ചെയര്‍പേഴ്‌സണ്‍ സാജിത സലാം, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള 30 ലധികം തൊഴില്‍ദാതാക്കളും 300-ല്‍ പരം തൊഴിലന്വേഷകരും മേളയില്‍ പങ്കെടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഷമീര്‍ നന്ദിയും പറഞ്ഞു.