വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറ് മാറി വോട്ട് ചെയ്യാന്‍ സി പി ഐ എം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു വെന്ന് താന്‍ തമാശയായി പറഞ്ഞതാണെന്ന മുസ്ലിം ലീഗ് സ്വതന്ത്രന്‍ ഇ.യു.ജാഫര്‍ മാസ്റ്ററുടെ വാദം തള്ളി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫ.
കൂറ് മാറി സി.പി.എമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായെന്നുംജാഫര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പര്‍ സ്ഥാനം രാജി വെച്ചതും കോഴ വാങ്ങിയതിന് തെളിവാണെന്നും മുസതഫ പറഞ്ഞു.



