വടക്കാഞ്ചേരി കോഴ വിവാദം, അന്വേഷണം അട്ടിമറിക്കുന്ന രീതിയില്‍; ജോസഫ് ടാജറ്റ്

വടക്കാഞ്ചേരി കോഴ വിവാദം അന്വേഷണം അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ഡി സിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. കോഴ വിവാദത്തില്‍ വിശദമായി അന്വേഷണം നടത്തണം ആരാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തണം. സിപിഎമ്മിന്റെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്ന് കണ്ടെത്തണം. സിപിഎം ഏരിയ കമ്മിറ്റി അംഗം ബാബുവിന്റെ ശബ്ദരേഖ പ്രധാന തെളിവ് ജാഫര്‍ നിഷേധിച്ച കാര്യം നിയമത്തിന്റെ പരിധിയില്‍ തെളിയിക്കാനാവും. ഒരു വശത്ത് മുസ്തഫ ആണെന്ന് പറയുന്ന എല്‍ഡിഎഫുകാര്‍ ബാബുവും ജാഫറും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് മിണ്ടുന്നില്ല.

വടക്കാഞ്ചേരിയിലെ കോഴി വിവാദം സംബന്ധിച്ച് സിപിഎം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. വല്ലച്ചിറയിലും വടക്കാഞ്ചേരിയിലും മറ്റത്തൂരം എല്‍ഡിഎഫ് ചെയ്തത് ജനം കണ്ടു കഴിഞ്ഞു. ബിജെപി വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഭരണം പിടിച്ച വല്ലച്ചിറയെ കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി മിണ്ടുന്നില്ല വല്ലച്ചിറയില്‍ രാജിവെക്കാന്‍ സിപിഎം തയ്യാറാകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആദ്യം പ്രതികരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നും ടാജറ്റ് പറഞ്ഞു.

ADVERTISEMENT