പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി. ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഹൈന്ദവ വിശ്വാസ പ്രകാരം, മരിച്ചുപോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മം ആണ് ബലിയിടല്‍. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടക മാസത്തിലേത്. അതിനാല്‍ കര്‍ക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നു. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.ജീവിതത്തില്‍ ധാര്‍മികമായി ചെയ്യേണ്ട കര്‍മങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പിതൃകര്‍മം. കര്‍ക്കടക മാസത്തിലെ വാവുബലിക്ക് വളരെ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ദീര്‍ഘായുസ്സ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം തുടങ്ങിയ ഗുണഫലങ്ങള്‍ പിതൃകര്‍മത്തിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം.