‘വേനല്‍തുമ്പികള്‍’ കലാജാഥയ്ക്ക് പോര്‍ക്കുളം അകതിയൂരില്‍ സ്വീകരണം

ബാലസംഘം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘വേനല്‍തുമ്പികള്‍’ കലാജാഥയ്ക്ക് പോര്‍ക്കുളം അകതിയൂരില്‍ സ്വീകരണം നല്‍കി. ഡിവിഎം സ്‌കൂള്‍ മൈതാനിയില്‍ നൃത്ത ശില്‍പ്പത്തോടെയാണ് സീകരണയോഗത്തിന് തുടക്കമായത്. ശ്രിത ക്യാപ്റ്റനും സൂരജ് വൈസ് ക്യാപ്റ്റനും ആയിട്ടുള്ള കലാജാഥയില്‍ 25 ഓളം അംഗങ്ങളാണുള്ളത്. ബാലസംഘം ഏരിയാ സെക്രട്ടറി അമീന്‍, പ്രസിഡന്റ് ഭാഗ്യ,പി കെ ഷബീര്‍, രമേഷ് ചൂണ്ടല്‍, ഒലീവ ബാലന്‍,സഹല തുടങ്ങിയവരാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. അകതിയൂരില്‍ നടന്ന സ്വീകരണത്തില്‍ സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ പ്രിയേഷ്,അരവിന്ദാക്ഷന്‍,അഭിജിത് എം എ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT