ഗുരുവായൂര്‍ ടൗണ്‍ഹാളിന് പുറകില്‍ നിന്ന് വീണ്ടും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തദ്ദേശ ദിനാഘോത്തിന്റെ ഭാഗമായി ടൗണ്‍ ഹാള്‍ പരിസരം വൃത്തിയാക്കുന്നതിനിടെ രാവിലെ പത്ത് മണിയോടെ ശുചീകരണ തൊഴിലാളികളാണ് ആറടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ടൗണ്‍ ഹാളിന് പുറകില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പൊട്ടിക്കിടന്നിരുന്ന ടൈലിനടിയിലായിരുന്നു പാമ്പ്. നഗരസഭയില്‍ നിന്ന് വിവരം അറിയിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എത്തി പത്തരയോടെ പാമ്പിനെ പിടികൂടി.