വെന്മേനാട് എം.എ.എസ്.എം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രക്ഷിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫീസര്‍ മേജര്‍ പിജെ സ്‌റ്റൈജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ചിരിക്കുള്ള പ്രാധാന്യം വലുതാണെന്നും അത് ജീവിതശൈലിയാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെആവശ്യമാണെന്നും മേജര്‍ പി ജെ സ്‌റ്റൈജു. വിഷയം അവതരിപ്പിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ:അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ വി ഷൈന്‍, അമീന അല്‍മാസ്,കെ.ജിംല ജേക്കബ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സെമിനാറിനു ശേഷം മാനസിക പിരിമുറുക്കത്തില്‍ നിന്നും മുക്തരാകുവാന്‍ വിവിധ വിനോേദാപാധികള്‍ രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തി.