മികച്ച മേക്കപ്പ്മാനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച വിജയന്‍ കേച്ചേരിയെ അനുമോദിച്ചു

മികച്ച മേക്കപ്പ്മാനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച വിജയന്‍ കേച്ചേരിയെ പട്ടിക്കര ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പറപ്പൂക്കാവില്‍ വിജയന്റെ വസതിയിലെത്തിയാണ് ക്ലബ്ബ് അംഗങ്ങളും,
കുടുംബാഗങ്ങളും ചേര്‍ന്ന് അനുമോദനമര്‍പ്പിച്ചത്. ക്ലബ്ബ് പ്രസിഡണ്ട് എ.എസ്. അഷ്‌ക്കര്‍ സെക്രട്ടറി വി.യു.ഫാറൂക്ക് എന്നിവര്‍ ചേര്‍ന്ന് മൊമെന്റൊ സമ്മാനിച്ചു.ക്ലബ്ബ് ട്രഷറര്‍ കെ.യു.സുനീര്‍,വൈസ്.പ്രസിഡണ്ടുമാരായ കെ.യു. സുഫീര്‍, കെ.എസ്.സുരേഷ്,ജോയിന്റ് സെക്രട്ടറിമാരായ എം.എസ്. ഷംസീര്‍, സി.എ.ലിജു എന്നിവര്‍ ചേര്‍ന്ന് വിജയന്‍ കേച്ചേരിയെ പൊന്നാട അണിയിച്ചു.ഉരുള്‍ എന്ന ചിത്രത്തിലെ മേക്കപ്പിനാണ് വിജയന്‍ കേച്ചേരിയ്ക്ക് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്.

 

ADVERTISEMENT