ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കുന്നംകുളം നിയോജകമണ്ഡലത്തിലെ വികസന മുന്നേറ്റ ജാഥക്ക് എയ്യാല്‍ ചുങ്കം സെന്ററില്‍ സ്വീകരണം നല്കി. എം.എല്‍.എയായ എ.സി. മൊയ്തീന് ജാഥാക്യാപ്റ്റനായും, സി.പി.ഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് വൈസ് ക്യാപ്റ്റനായും, സി.പി.ഐ .എം ജില്ലാ കമ്മിറ്റി അംഗം എം.എന്‍ സത്ത്യന്‍ ജാഥാ മാനേജരായും ഫെബ്രുവരി പതിമൂന്നിന് കാട്ടകാമ്പാല്‍ ചിറക്കല്‍ സെന്ററില്‍ നിന്നാരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ഇന്ന് വൈകീട്ട് എരുപ്പെട്ടിയില് സമാപിക്കും. എയ്യാല്‍ ചുങ്കം സെന്ററില്‍ നല്കിയ സ്വീകരണ യോഗത്തിന് പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സീസ് കൊള്ളന്നൂര്‍ സ്വാഗതം പറഞ്ഞു.
സ്വാഗത സംഘം ചെയര്മാന് എം.കെ ശരീധരന്‍ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, എന്‍.സി.പി മണ്ഡലം പ്രസിഡണ്ട് അബ്ദുള്‍ ജലീല്‍, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം നൗഷാദ്, സി. പി. ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി ഷാജന്, സി.പി.ഐ. എം നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബൂത്തുകമ്മിറ്റികളുടെയും, ലോക്കല്‍ കമ്പിറ്റിയുടെയും നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനായ എം.എല്‍.എയെ ഹാരാര്‍പ്പണം നടത്തി.



