ഉദ്ഘാടന ചടങ്ങില്‍ വിനായക സ്തുതി; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ചാവക്കാട് നഗരസഭയില്‍ വിനായക സ്തുതിയോടെ ഉദ്ഘാടന യോഗം ആരംഭിച്ച സംഭവത്തില്‍, വിശദീകരണം ചോദിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്ന ഹാപ്പി കേരളം പദ്ധതിയുടെ ഉദ്ഘാടനം വിനായക സ്തുതിയോടെ ആരംഭിച്ച സംഭവത്തില്‍ വിശദീകരണം ചോദിച്ച് യുഡിഎഫ് അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്തശേഷം ഈ വിഷയം സംസാരിക്കാം എന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞെങ്കിലും മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു.

 

ഇതോടെ ഭരണ പ്രതിപക്ഷം തമ്മില്‍ ബഹളത്തിലായി. നഗരസഭ ഉദ്യോഗസ്ഥയില്‍ നിന്ന് അജണ്ട പ്രതിപക്ഷ നേതാവ് കെ.വി.സത്താര്‍ വാങ്ങിയെടുത്തു. ഇതോടെ അജണ്ടകള്‍ അംഗീകരിച്ചുവെന്ന് പറഞ്ഞുകൊണ്ട് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ പിരിച്ചുവിട്ടു. യോഗം പിരിച്ചുവിട്ടെങ്കിലും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദത്തിലായി.

മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പോകുന്ന ഭരണസമിതിയാണിത്. അതില്‍ ചില മത വര്‍ഗീയവാദികള്‍ തെറ്റായ പ്രചരണങ്ങള്‍ ഉയര്‍ത്തി വരുമ്പോള്‍ അതിനെതിരെ നിലപാട് സ്വീകരിക്കേണ്ട യുഡിഎഫ് അതിന് ഒത്താശ നില്‍ക്കുകയാണെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു.

 

ADVERTISEMENT