കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – കലാ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മിന്റെ സമുന്നത നേതാവുമായിരുന്ന വി.എസ് അച്ചുതാനന്ദന്റെ അനുസ്മരണം സംഘടിപ്പിച്ചു. വായനശാല ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വായനശാല പ്രസിഡണ്ട് ബാലകൃഷ്ണന്‍ നരിയംമ്പുള്ളി അധ്യക്ഷനായി.