സംസ്ഥാന ആയുഷ് മന്ത്രാലയത്തിന്റെയും നാഷണല്‍ ആയൂഷ് മിഷന് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യം ആനന്ദം ആയൂഷിലൂടെ എന്ന സന്ദേശമുയര്‍ത്തി വാക്കത്തോണ്‍ സംഘടിപ്പിച്ചു. കുന്നംകുളം നിയോജക മണ്ഡലത്തിലെ ആയുഷ് ഡിസ്പെന്‍സറികളുടെ നേതൃത്വത്തില്‍ സീനിയര്‍ ഗ്രൗണ്ടില്‍ നടത്തിയ വാക്കത്തോണിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പി.ജി.ജയപ്രകാശ് അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി. സോമശേഖരന്‍. നഗരസഭാംഗം കെ.എ. സോമന്, മണ്ഡലത്തിലെ ഹോമിയോ, ആയുര്‍വേദ ഡിസ്പെന്‍സറികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



