ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടം ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തോടുകളും പുഴകളും വൃത്തിയാക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ വി കബീര്‍അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കൈയ്യുമ്മു ടീച്ചര്‍, കെ വി രവീന്ദ്രന്‍, ഇ. ടി. ഫിലോമിന ടീച്ചര്‍, നഷ്റ മുഹമ്മദ്, ഹരിത കേരള മിഷന്‍ കോഡിനേറ്റര്‍ രാജി, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, എന്നിവര്‍ പങ്കെടുത്തു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 2025 മാര്‍ച്ച് 21-ഓടെ സംസ്ഥാനത്തെ മുഴുവന്‍ നീര്‍ച്ചാലുകളും മാലിന്യമുക്തമായി പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ADVERTISEMENT