ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ചൂണ്ടല്‍ പഞ്ചായത്തിലെ ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നത്. കണ്ടംച്ചിറ സ്റ്റോപ്പിന് സമീപത്ത് മാസങ്ങള്‍ക്ക് മുന്‍പ് പൈപ്പ് പൊട്ടിയിടത്ത് തന്നെയാണ് വീണ്ടും പൈപ്പ് പൊട്ടിയിട്ടുള്ളത്. റോഡിനടിയിലൂടെ കടന്നു പോകുന്ന പൈപ്പ് അടിക്കടി പൊട്ടുന്നത് മൂലം ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിനും തകര്‍ച്ച നേരിടുന്നുണ്ട്.

ADVERTISEMENT