മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലിഎം.എല്‍.എ നിര്‍വ്വഹിച്ചു. . മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ലതി വേണു ഗോപാല്‍ അധ്യക്ഷയായി.വൈസ് പ്രസിഡണ്ട് ബിന്ദു സത്യന്‍, ലീന ശ്രീകുമാര്‍, ഇ.വി. പ്രബീഷ്, ചെറുപുഷ്പം ജോണി, ശില്പ ഷിജു. , ഗ്രേസി ജേക്കബ്ബ്, കെ.എ. സതീഷ് . ബ്ലോക്ക് സെക്രട്ടറി സി എം അനീഷ്. ‘ സൂപ്പര്‍വൈസര്‍ സി.സി.മനോജ് ചന്ദ്രന്‍. പി.ആര്‍.ഒ. ടിന്റു മോള്‍, ആഷിക് വലിയകത്ത് സാമൂഹ്യാരോഗ്യ കേന്ദ്രം ജീവനക്കാര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത് ‘