തിരുവത്ര സ്വയം ഭൂ:മഹാശിവക്ഷേത്രത്തില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു

കേരളത്തിലെ അതിപുരാതനമായ അപൂര്‍വ്വം ശിവക്ഷേത്രങ്ങളിലൊന്നായ തിരുവത്ര സ്വയം ഭൂ:മഹാശിവക്ഷേത്രത്തിലെ നാലാംഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രസന്നിധിയില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ചുറ്റമ്പല പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ച് വിശദീകരിച്ചു.
ക്ഷേത്രത്തിന്റെ രക്ഷാധികാരികളായി സി.കെ. ശ്രീനിവാസന്‍, എം.എ. സുബ്രന്‍, പി.എം. മുകുന്ദന്‍ എന്നിവരെയും, ജനറല്‍ കണ്‍വീനറായി എം.എ. ജനാര്‍ദ്ദനന്‍, ചെയര്‍മാനായി കെ.എം. തനീഷ് , ട്രഷററായി എം.കെ.ഷാജി എന്നിവരെയും 41 അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ കെ.കെ. ത്രിവിക്രമന്‍ സ്വാഗതവും എന്‍.കെ രമേശന്‍ നന്ദിയും രേഖപ്പെടുത്തി.

ADVERTISEMENT