ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി റോഡ് ഉപരോധിച്ചു

ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. അരമണിക്കൂര്‍ നീണ്ട ഉപരോധത്തിന് ഒടുവില്‍ ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ നീക്കി. പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ഉസ്മാന്‍ ഉപരോധം ഉത്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് റസാക്ക് ആലുപടി, ഒരുമനയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷിഹാബ് , മുംതാസ് കരീം, സുബൈറ റസാക്ക്, നെദീറ കുഞ്ഞിമുഹമ്മദ്, എന്‍.കെ.ഹുസൈന്‍, ഗുരുവായൂര്‍ നൗഷാദ് ,നൗഫല്‍ പുന്ന എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT