ഈ വർഷം ഉപയോക്താക്കൾക്കായി നിരവധി അപ്പ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഇത്തവണ വർഷം അവസാനിക്കുന്നതിനൊപ്പം അവധിദിനങ്ങൾ കൂടി പരിഗണിച്ച് അപ്പ്‌ഡേറ്റുകളുടെ ഒരു നിര തന്നെയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുറത്തിറക്കാൻ പോകുന്നത്. കോളുകൾ, ചാറ്റുകൾ, AI ടൂളുകൾ, സ്റ്റാറ്റസ് എന്നിവയിലെല്ലാം അപ്പ്‌ഡേറ്റുകൾ വരാൻ പോകുകയാണ്. ഇതിൽ ഏറ്റവും ഉപയോഗപ്രദമാകുന്ന അപ്പ്‌ഡേഷൻ മിസ് കോൾ മെസേജുകളായിരിക്കും.

ഹോളിഡേ മൂഡിൽ കുടുംബമോ സുഹൃത്തുക്കളോ വിളിക്കുന്ന കോളുകൾ നിങ്ങൾക്ക് മിസ് ആവാതിരിക്കാനാണ് ഈ അപ്പ്‌ഡേറ്റ്. ഒരു കോൾ നിങ്ങൾ പിക്ക് ചെയ്തില്ലെങ്കിൽ, നിങ്ങളെ വിളിക്കുന്നവർക്ക് അപ്പോൾ തന്നെ ഒരു ചെറിയ വോയിസ് അല്ലെങ്കിൽ വീഡിയോ നോട്ടുകൾ ഏത് തരം കോളാണ് (ഓഡിയോ/ വീഡിയോ) ചെയ്തതെന്നതിനെ അടിസ്ഥാനമാക്കി അയക്കാൻ കഴിയും. ഒറ്റടാപ്പിൽ അയക്കാൻ കഴിയുന്ന ഈ നോട്ട് വോയ്‌സ്‌മെയിലിന്റെ മോർഡേൺ വേഷനായാണ് കണക്കാക്കുന്നത്. ഇതോടെ നിങ്ങൾ ആരെയാണോ വിളിച്ചത് അയാൾ ഫ്രീയാകുമ്പോൾ ഈ മെസേജ് കാണാനും കേൾക്കാനും കഴിയും.
വോയിസ് ചാറ്റുകളിലും മാറ്റം വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എല്ലാവരുടെയും ഫോൺ റിങ് ചെയ്യാതെ ഗ്രൂപ്പ് ചർച്ചകൾ നടത്താം. വോയിസ് ചാറ്റുകളെ ശല്യം ചെയ്യാതെയും തടസം സൃഷ്ടിക്കാതെയും ഇമോജി റെസ്‌പോൺസ് നൽകാനും സാധിക്കും. ഇനി വീഡിയോ കോളുകളിൽ വരുന്ന ഒരു മാറ്റം ആരാണോ സംസാരിക്കുന്നത് അവരെ ഹൈലൈറ്റ് ചെയ്ത് കാണിക്കുമെന്നതാണ്. ഇത് വഴി സ്‌ക്രീനിൽ നിരവധി പേരെ കാണിക്കുമ്പോഴും സംഭാഷണം കൂടുതൽ എളുപ്പമാക്കാൻ കഴിയും.

വാട്‌സ്ആപ്പ് മെറ്റ AI ഇമേജ് ക്രിയേഷനിലും കൂടുതൽ മികച്ച ഫലം ഇനി മുതൽ ലഭിക്കും. കൂടുതൽ റിയലിസ്റ്റിക്കും ക്വാളിറ്റിയുമുള്ള ചിത്രങ്ങളാകും ഉപയോക്താവിന്റെ പ്രോംപ്റ്റിന് അനുസരിച്ച് ലഭിക്കുക. ഹോളിഡേ ഗ്രീറ്റിങ്‌സും ക്രിയേറ്റീവ് വിഷ്വൽസുമെല്ലാം ചാറ്റുകളിലേക്കും സ്റ്റാറ്റസ് പോസ്റ്റിലേക്കും സെന്റ് ചെയ്യാനും കഴിയും. മാത്രമല്ല ഒരു ഫൺ ന്യൂ ഓപ്ഷനും വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. നിങ്ങൾക്ക് ഏത് ചിത്രങ്ങളും അനിമേറ്റ് ചെയ്ത് ചെറിയ വീഡിയോകളാക്കാം.
ഡെസ്‌ക്ടോപ്പ് ഉപയോക്താക്കൾക്ക് പുതിയ മീഡിയ ടാബാണ് വാട്‌സ്ആപ്പിന്റെ ഓഫർ. ഇതിൽ ലിങ്കുകൾ, ഡോക്യുമെന്റുകൾ, ചാറ്റുകൾ എന്നിവ ഒരു സ്ഥലത്തേക്ക് ഓർഗനൈസ് ചെയ്യാൻ കഴിയും. ഇതോട് സ്‌ക്രോൾ ചെയ്ത് സമയം കളയാതെ ആവശ്യമുള്ള ഫയലുകൾ പെട്ടെന്ന് കണ്ടെത്താൻ കഴിയും. ഇവിടെയും തീർന്നില്ല വ്യക്തമായ ലിങ്ക് പ്രിവ്യൂസും പുതിയ അപ്പ്‌ഡേഷനിലുണ്ടാകും. സ്റ്റാറ്റസുകളിൽ പുതിയ സ്റ്റിക്കറുകൾ പോസ്റ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും. ഒപ്പം ലിറിക്‌സ്, ക്വസ്റ്റ്വൻ പ്രോംപ്റ്റ്. ടാപ്പ് ടു എൻഗേജ് സ്റ്റിക്കേസ് എന്നിങ്ങനെ ഓപ്ഷനുണ്ടാകും



