ചിറ്റണ്ട പൂങ്ങോട് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം

ചിറ്റണ്ട പൂങ്ങോട് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം, നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍. പൂങ്ങോട് നിലപ്പനപ്പാറ ക്വാറിക്ക് സമീപത്തെ പാടശേഖരത്തിലെ ഒന്നര ഏക്കര്‍ വരുന്ന കൃഷിയാണ് മയില്‍, കാട്ടുപന്നി എന്നിവയുടെ ശല്യം മൂലം നശിച്ചത്. കാവുംപുറത്ത് ദേവകി, നെല്ലിക്കല്‍ മീനാക്ഷി, കാവുംപുറത്ത് രവീന്ദ്രന്‍ എന്നിവരുടെ നെല്‍കൃഷിയാണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നി നശിപ്പിച്ചത്.
കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥരോടും തദ്ദേശ സ്വയംഭരണ വകുപ്പിലും നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്‌തെടുക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കാട്ടുപന്നി നെല്‍പ്പാടം നശിപ്പിച്ചത്. അധികൃതര്‍ ഇടപ്പെട്ട് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി കൃഷി ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ADVERTISEMENT