ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരുടെ ആഭരണം കവര്‍ന്നു; ആറങ്ങോട്ടുകര സ്വദേശിനി അറസ്റ്റില്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനികളുടെ ആഭരണം കവര്‍ന്ന മധ്യവയസ്‌ക അറസ്റ്റില്‍. ആറങ്ങോട്ടുകര കുമ്പളങ്ങാട് മച്ചാട്ടുപറമ്പില്‍ വസന്തയാണ് (58) അറസ്റ്റിലായത്. മെയ് മൂന്നിനാണ് മോഷണം നടന്നത്. തമിഴ്നാട് സ്വദേശിനി കലൈവാണിയും മകളും ദേവസ്വം ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ പുറത്തുവച്ച ബാഗില്‍ നിന്നാണ് നാല് പവന്റെ ആഭരണം നഷ്ടമായത്. ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്.

ADVERTISEMENT