പന്തല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ വനിത വിങ്ങ് തൃശ്ശൂര്‍ ജില്ല സമ്മേളനം നടന്നു

ചാവക്കാട് നടന്ന പന്തല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ വനിത വിങ്ങ് തൃശ്ശൂര്‍ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.പി.മുഹമ്മദ് യാസീന്‍ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.കാസിം അധ്യക്ഷത വഹിച്ചു. സിന്ധു ഹരിദാസ് സ്വാഗതവും ബേബി പ്രകാശന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് സിന്ധു ഹരിദാസ്, സെക്രട്ടറി ബേബി പ്രകാശന്‍, ട്രഷറര്‍ രാജി സുരേഷ് എന്നിവരെ തെരഞ്ഞെടുത്തു. പന്തല്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ എന്നിവ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ADVERTISEMENT